തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചെെൽസ് ലെെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. കുട്ടി സ്കൂൾ അധികൃതരോടാണ് ആദ്യം കാര്യം പറഞ്ഞത്.
പ്ലബ്ബിംഗ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്തിടെയാണ് ഇയാൾ കുട്ടിയുടെ വീട്ടിൽ താമസം തുടങ്ങിയത്. അമ്മ ജോലിക്ക് പോകുമ്പോൾ പലതവണ ഉപദ്രവിച്ചെന്നാണ് കുട്ടി സ്കൂൾ അധികൃതരോട് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചെെൽഡ് ലെെനിൽ വിവരം അറിയിച്ചു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group