തിരുവനന്തപുരം: പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ തയ്യൽക്കടക്കാരൻ അറസ്റ്റിലായി. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. കടകംപളളി സ്വദേശി സുധീറാണ് അറസ്റ്റിലായത്. സ്വകാര്യ സ്‌കൂളിൽ യൂണിഫോമിന്റെ അളവെടുക്കാൻ വന്നതായിരുന്നു ഇയാൾ. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. രണ്ട് ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. സ്‌കൂൾ അധികൃതരെ കുട്ടിയുടെ രക്ഷിതാക്കൾ വിവരം അറിയിച്ചെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group