തിരുവനന്തപുരം: മകൻ അച്ഛനെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര വെള്ളറടയിൽ ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം മകൻ പ്രജിൻ ജോസ് വെള്ളറട പോലീസിൽ കീഴടങ്ങി. ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു പ്രജിൻ കോവിഡിനുശേഷം പഠനം നിർത്തുകയായിരുന്നു.
സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്ന് പ്രതി പോലീസിൽ മൊഴി നൽകി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group