തിരുവനന്തപുരം- ശ്രീകാര്യത്ത് എക്‌സൈസിന്‍റെ വൻ രാസലഹരി പിടിച്ചെടുത്തു. 27 കാരൻ പിടിയിൽ
ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എം ഡി എം എ, 90 എൽ എസ്‍ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
കുടപ്പനക്കുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് ആണ് മാരക ലഹരി വസ്തുക്കളുമായി പിടിയിലായത്.
പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് ലഹരി മരുന്നുകൾ കണ്ടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group