തൃശൂർ: തൃശൂർ കല്ലിടുക്ക് ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഡ്രെെവർ കരൂർ സ്വദേശി വേലു സ്വാമി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രെെവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group