തൃശൂർ: തെരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമത്തിൽ താൻ വേട്ടയാടപ്പെട്ടപ്പോൾ പാർട്ടിയിൽനിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എൻ. പ്രതാപൻ. ഇത് മാനസീകമായി വേദനിപ്പിച്ചെന്നും പ്രതാപൻ പറഞ്ഞു.
തന്റെ കുടുംബത്തെയും വംശത്തെയുമടക്കം സംഘപരിവാർ വേട്ടയാടി. എന്നാൽ ആരും പ്രതികരിച്ചില്ല. നേതാവിനെ സംരക്ഷിക്കണമെന്ന പൊതു വികാരം പാർട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ നേതാവും അവരുടെ അണികളെ മാത്രം ഉപയോഗിക്കുന്ന പതിവാണ് പാർട്ടിയിലുള്ളത്. കെ. സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങിൽ എം.എം. ഹസൻ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്നും പ്രതാപൻ വ്യക്തമാക്കി.