തിരുവനന്തപുരം: തശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി പ്രതിപക്ഷം. പൂരം കലക്കി തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ എ.ഡി.ജി.പിയായ എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗുഢാലോചന നടന്നതായി അടിയന്തര പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
വിഷയത്തിൽ ജനങ്ങളുടെ മുന്നിൽ സർക്കാർ പ്രതികൂട്ടിലാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എട്ടു വീഴ്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ആവശ്യപ്പെട്ടു. പൂരപ്പറമ്പിൽ സംഘർഷമുണ്ടായപ്പോൾ രക്ഷകനായി, ആക്ഷൻ ഹീറോയായി എൻ.ഡി.എ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചു. സംഘർഷം നടക്കുന്നിടത്തേക്ക് പോകാൻ മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവിനും മറ്റ് അംഗങ്ങൾക്കും കിട്ടാത്ത സൗകര്യം എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് കിട്ടി. പോലീസ് സഹായിക്കാതെ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ആംബുലൻസിൽ എത്താകാനാകില്ല. എ.ഡി.ജി.പി ഉത്തരവ് നല്കാതെ പോലീസ് അനുമതി നല്കുമോ എന്നും തിരുവഞ്ചൂർ ചോദിച്ചു.
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിന് ഗതാഗതക്രമീകരണം ഉണ്ടായില്ല. ആദ്യത്തെ വീഴ്ച്ചയാണിത്. തിരുവഞ്ചൂർ സഭയിൽ പ്രസംഗം തുടരുകയാണ്….