കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെ കൊന്ന ശേഷം മകൻ തൂങ്ങിമരിച്ചതായാണ് സംശയിക്കുന്നത്. റിട്ടയേഡ് എ.എസ്.ഐ ചിറഭാഗം പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (70), മകനും സിവിൽ സപ്ലൈസ് ജീവനക്കാരനുമായ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്.
മകൻ മാതാപിതാക്കളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു.
വീടിന്റെ പിറകിലെ വാതിൽ തുറന്ന് അകത്ത് കയറിയ പോലീസ് രക്തം വാർന്ന നിലയിൽ ദമ്പതികളെയും അടുത്ത മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
