Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    • ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ഇത് നീതികേട്, ഉസ്താദ് അറിഞ്ഞാൽ അംഗീകരിക്കില്ല, പ്രതിഫലം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2025 Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാന്തപുരത്തിന്റെ ജീവചരിത്രം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; ആരോപണവുമായി എഴുത്തുകാരി

    കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ചുള്ള ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എഴുത്തുകാരി ആദില ഹുസൈന്‍. താന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്ന് എഴുതിയ പുസ്തകത്തിന് 10,000 രൂപ മാത്രം പ്രതിഫലമായി ലഭിച്ചെന്നും, കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആദില വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ഈ പുസ്തകം ഈ രൂപത്തില്‍ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്. എ.പി. ഉസ്താദ് ഇതറിഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേട് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം,’ ആദില ആവശ്യപ്പെട്ടു.

    ആദിലയുടെ കുറിപ്പിന്‍റെ പൂർണരൂപം:

    ഞാൻ ആദില ഹുസൈൻ. ഉസ്താദ് എ പി അബൂബക്കർ മുസ്‌ലിയാരെ കുറിച്ച് ഇംഗ്ലീഷിൽ ഒരു പുസ്തകം എഴുതാനുള്ള ഉത്തരവാദിത്വം Handmark എന്ന പേരിൽ മർകസ് കോംപ്ലക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ കമ്പനിയിലെ യാസർ അറഫാത്തും, മുഹ്‌സിനും അടങ്ങുന്ന ടീമാണ് എന്നെ ഏല്പിച്ചത്. എനിക്ക് പുറമെ വേറെയും രണ്ടാളുകൾ ചേർന്നാണ് ഈ പുസ്തകം എഴുതി തുടങ്ങിയത്. ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളർച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങൾ, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവർത്തനങ്ങൾ, ഇസ്ലാമിലെ വനിതകൾ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുൾപ്പടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം ഞാനെഴുതി. പിന്നീട് അവർ കമ്പനിയുടെ പേര് Epistemic Breaks എന്നാക്കി മാറ്റി, കോഴിക്കോട് മർകസ് കോംപ്ലക്സ്കിലാണ് അതും പ്രവർത്തിച്ചിരുന്നത്.

    ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ എം എക്ക് പഠിച്ചിരുന്ന ഞാൻ നാട്ടിൽ നിന്നും മറ്റും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികൾ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉൾപ്പടെയുള്ള ആർക്കെയ്‌വുകൾ ശേഖരിച്ചും മറ്റുമാണ് രചന പൂർത്തിയാക്കി ഏൽപ്പിച്ചത്. രചന നടത്തുന്ന സമയത്ത് ഒരിക്കൽ ഡൽഹി നിസാമുദ്ധീനിൽ എ പി ഉസ്താദിന്റെ മകൻ ഡോ അബ്ദുൽ ഹക്കിം അസ്ഹരി ഉസ്താദ് എത്തിയപ്പോൾ, യാസർ അറഫാത്തിന്റെ ആഭിമുഖ്യത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയും, ഞാനാണ് പുസ്തകം എഴുതുന്നത് എന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ഹകീം അസ്ഹരി ഉസ്താദ് എന്നെ ആശീർവദിച്ചു പ്രാർഥിച്ചു തരികയും ചെയ്തു. ഈ ഇനത്തിൽ എനിക്ക് ആകെ പതിനായിരം രൂപയാണ് ഇതുവരെ പ്രതിഫലമായി നൽകിയത്. പിന്നീട് പുസ്തകമെന്തായി എന്ന് അന്വേഷിച്ചപ്പോൾ SHEIKH ABUBAKR AHMAD COMING FORWARD എന്ന പേരിൽ ആ പുസ്തക രചന നിർവഹിച്ച എന്റെയുൾപ്പടെ പേരുകൾ ചേർത്ത് പുസ്തകം ഉടനെ ഇറങ്ങുമെന്നും വലിയ പരിപാടി ആയിരിക്കും എന്നൊക്കെയാണ് മറുപടി ലഭിച്ചത്.

    പിന്നീടും വളരെ കുറഞ്ഞ വേതനത്തിൽ ഞാൻ അവിടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു അറബി മലയാളം പുസ്തകം മലയാളത്തിലേക്കും പിന്നീട് ഇംഗ്ളീഷിലേക്കും മൊഴിമാറ്റം ചെയ്യുന്ന ജോലി. അതിനും അങ്ങേയറ്റം കുറഞ്ഞ, എന്നുവെച്ചാൽ പറഞ്ഞാൽ ഒരാൾ വിശ്വസിക്കുകപോലും ചെയ്യാത്തത്ര കുറഞ്ഞ പ്രതിഫലമാണ് എനിക്ക് തന്നത്. ശേഷം മോശം അവസ്ഥയിലാണ് ഞാൻ സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത്. കോഴിക്കോട് ഓഫീസിൽ പൈസ ചോദിച്ചു ചെന്ന എന്നെ, എന്റെ പേരിൽ defamation കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തിയാണ് മുഹ്സിൻ ഇറക്കി വിട്ടത്. പിന്നീട് Epistemic Breaks പേരു മാറ്റി മാജിക് മൂൺ ആക്കി ഡൽഹിയിൽ പ്രവർത്തനം തുടങ്ങി. ഇന്നിപ്പോൾ ഈ വാർത്ത കണ്ടപ്പോഴാണ് ഞാൻ പകുതിയോളം എഴുതിയ പുസ്തകം ദുബായിലെ ഒരു വ്യാപാരിയുടെ പേരിൽ One Time One Life എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുന്ന കാര്യം അറിഞ്ഞത്. വരാനിരിക്കുന്ന ഈ പുസ്തകമല്ലാതെ ഈ വ്യാപാരിയുടെ പേരിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതായി ഇതുവരെ കണ്ടിട്ടില്ല. ഈ പുസ്തകത്തിന്റെ കഴിഞ്ഞകാലത്തെ എല്ലാ വേർഷൻസും എന്റെ കൈയിൽ ഉണ്ട്. അതിലൊന്നിന്റെ ഫസ്റ്റ് പേജാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. അത് പരിശോധിച്ചാൽ തന്നെ ഞാൻ പറഞ്ഞ കാര്യങ്ങളുടെ വസ്തുത മനസ്സിലാകും. ഇതിൽ മറ്റു പ്രധാന ഭാഗങ്ങൾ എഴുതിയ മറ്റു എഴുത്തുകാരും സമാനമായ പരാതികൾ ഉള്ളവരാണ് എന്നും അറിയാൻ കഴിഞ്ഞു. അവരുടെ പരാതികളെ പലരീതികളിൽ ഒതുക്കി വെപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്.

    എന്നെ സംബന്ധിച്ചടുത്തോളം എന്റെ ദീർഘ കാലത്തെ ബൗദ്ധികമായ അദ്ധ്വാനം ആണ്, ഇങ്ങിനെ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെടാൻ പോകുന്നത്. അതെനിക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഈ പുസ്തകം ഈ രൂപത്തിൽ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്. എ പി ഉസ്താദ് ഇതറിഞ്ഞാൽ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേടു പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adila Hussain Biography Controversy Kanthapuram A.P. Abubacker Musliyar
    Latest News
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    15/03/2026
    അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി
    15/03/2026
    ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version