കോഴിക്കോട്– പ്രവാചക കേശം കൊണ്ടു വച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുകേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും, റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈവിരൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളവും ഉൾപ്പെടെ ചേർത്ത വെള്ളമാണ് ഇവിടെ നിന്ന് തരുന്നത്. അത് കൊണ്ടു പോയി നഷ്ടപെടുത്തുകയോ ബഹുമാനമില്ലാതെ കാണുകയോ വൃത്തിയില്ലാത്ത സ്ഥലത്ത് വെക്കുകയോ ചെയ്യരുതെന്നും കാന്തപുരം മുസ്ലിയാർ ഓർമിപ്പിച്ചു.
പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറിയ ചരിത്ര സംഭവങ്ങളും അദ്ദേഹം ഉദ്ദരിച്ചു. പ്രസവിച്ച ഉടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കുകയും ഈന്തപ്പഴം ചവച്ച് കുട്ടികളുടെ വായിൽ വെച്ചുകൊടുന്നത് പതിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങലിൽ ഖലീൽ ബുഹാരി തങ്ങൾ, ഹകീം അസ്ഹരി തുടങ്ങിയവരും പങ്കെടുത്തു.