കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ശ്രദ്ധനേടിയ പെണ്‍കുട്ടി മോണാലിസ ഭോണ്‍സ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണ്ണൂരിനൊപ്പം ഫെബ്രുവരി 14ന് കോഴിക്കോട് എത്തുമെന്ന് പെണ്‍കുട്ടി പറയുന്ന വിഡിയോ ബോബി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബോബി ചെമ്മണൂരിന്റെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് പെണ്‍കുട്ടി എത്തുന്നത്.
15ലക്ഷം രൂപയ്ക്കാണ് മോണാലിസ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുര്‍’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പെണ്‍കുട്ടി നായികയായി എത്തുന്നത്. ഫെബ്രുവരി 12ന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം താത്കാലികമായി നീട്ടിവച്ചു. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറില്‍ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്ക്കൊപ്പം തന്നെ മോഡലിങ് രംഗത്തും സജീവമാവുകയാണ് മോണാലിസ. ‘മഹാകുംഭമേളയില്‍ മാലകള്‍ വില്‍ക്കാനാണ് എത്തിയത്. പക്ഷേ, ഭഗവാന് ശിവന്റെയും സന്യാസിമാരുടെയും അനുഗ്രഹത്താല്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. നിങ്ങള്‍ എല്ലാവരോടും നന്ദിയുണ്ട്.’ മൊണാലിസ പറഞ്ഞു.
ആകര്‍ഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രശസ്തയാക്കിയത്. മാധ്യമങ്ങളില്‍ ശ്രദ്ധനേടിയതിനു പിന്നാലെ പെണ്‍കുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നതിനും നിരവധിപേര്‍ കുംഭമേള നടക്കുന്നയിടത്ത് എത്തി. തുടര്‍ന്ന് പെണ്‍കുട്ടി മധ്യപ്രദേശിലെ വീട്ടിലേക്കു മടങ്ങിയിരുന്നു.