പുനലൂർ: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. പുനലൂരിൽ നിന്നും യാത്രക്കാരുമായി കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനാണ് തീപിടിച്ചത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു.
ഇതോടെ ഡ്രൈവർ ഉടനെ ബസ് റോഡിൽ നിർത്തി. യാത്രക്കാരും ബസ് ജീവനക്കാരും ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയതോടെ ബസ് പൂർണമായും പുകയാൽ നിറഞ്ഞു. എഞ്ചിന്റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീയും ഉയർന്നു. ബസിന്റെ എഞ്ചിൻ ഭാഗം ഉൾപ്പെടെയുള്ളവ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ കെടുത്തി വലിയൊരു അപകടം ഒഴിവാക്കയത്.
തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കു ശേഷമെ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group