തൃശൂര്‍– കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിപ്പല്ലുമാലയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആരംഭിച്ച് വനം വകുപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ എ. മുഹമ്മദ് ഹാഷിമിന്റെ പരാതിയിലാണ് അന്വേഷണം. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. സാധ്യമാകുന്ന തെളിവുകൾ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 21 ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് പരാതിക്കാരനോട് നിര്‍ദേശിച്ചിരിക്കുന്നത്. സാധ്യമാകുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും വനംവകുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുലിപല്ല് മാലയുമായി പല പരിപാടികളിലും എത്തുന്നു, ഇത് ശരിയായ പുലിപ്പല്ലാണോയെന്ന് പരിശോധിക്കണമെന്നും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group