കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മുട്ടത്ത് തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മുട്ടം സ്വദേശികളായ മൻസൂർ-സമീറ ദമ്പതികളുടെ മകൻ നിസാലാ(10)ണ് മരിച്ചത്. മുട്ടം വെങ്ങര മാപ്പിള യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ജെ.സി.ബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നത് കാണാനായി കുട്ടി അവിടെ പോയിരുന്നു. തെങ്ങ് ദിശ തെറ്റി കുട്ടി നിൽക്കുന്ന ഭാഗത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group