Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ചെങ്കടലിൽ മുക്കിയ കപ്പലിലെ 10 ജീവനക്കാരെ പിടികൂടിയതായി ഹൂത്തികൾ
    • ഹിസ്ബുല്ലക്കു കീഴിലെ അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്
    • ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി
    • വിവാഹ മോചനത്തിന് 2,270 കോടി നഷ്ടപരിഹാരം; അപൂർവ ആവശ്യവുമായി യുവതി അബുദാബി കോടതിയിൽ
    • ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ ഒരുങ്ങുന്നു; നിർമാണം അവസാനഘട്ടത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    അധ്യാപകന്റെ കൈവെട്ടിയ കേസ്; മൂന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹിയായ മൂന്നാം പ്രതി എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

    വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ കാലത്തും ശിക്ഷാവിധിക്കു ശേഷവും ഒൻപത് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി നേരത്തെ വിധിച്ചിരുന്നത്. പ്രതിക്ക് ജാമ്യം നല്കുന്നതിനെ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, രാജ്യം വിട്ടുപോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്കിയത്.

    ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസറാണ് കൈവെട്ടു കേസിലെ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കൈവെട്ടു കേസിന്റെ ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങൾ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും നാസർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

    2010 ജൂലൈ നാലിനാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. കേസിൽ കഴിഞ്ഞ വർഷമാണ് കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. ആദ്യം സംസ്ഥാന പോലീസും പിന്നീട് എൻ.ഐ.എയുമാണ് കേസന്വേഷിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hand chopping case High Court froze pfi prof. tj joseph third accused
    Latest News
    ചെങ്കടലിൽ മുക്കിയ കപ്പലിലെ 10 ജീവനക്കാരെ പിടികൂടിയതായി ഹൂത്തികൾ
    29/07/2025
    ഹിസ്ബുല്ലക്കു കീഴിലെ അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്
    29/07/2025
    ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി
    29/07/2025
    വിവാഹ മോചനത്തിന് 2,270 കോടി നഷ്ടപരിഹാരം; അപൂർവ ആവശ്യവുമായി യുവതി അബുദാബി കോടതിയിൽ
    29/07/2025
    ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ ഒരുങ്ങുന്നു; നിർമാണം അവസാനഘട്ടത്തിൽ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version