എടത്തനാട്ടുകര: തക്ബീർ ധ്വനികളുടെ ആത്മീയതയിൽ, പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു.
സ്രഷ്ടാവിനോടുള്ള പൂർണമായ കീഴ്പ്പെടലും അചഞ്ചലമായ വിശ്വാസവും മനസ്സിന്റെ വിമലീകരണവും ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ മഹനീയ സന്ദേശങ്ങളാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് പ്രസ്താവിച്ചു. എടത്തനാട്ടുകര ദാറുൽ ഖുർആനിൽ ബലിപെരുന്നാൾ നമസ്കാരത്തിനുശേഷം നടന്ന ഈദ് ഖുത്ബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. വിസ്ഡം സ്റ്റുഡന്റ്സ് ദാറുൽ ഖുർആൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മിഠായി വിതരണവും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group