കാസർകോട്– എല്ലാ നിസ്കാരങ്ങൾക്കും മുടങ്ങാതെ പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച 12 വയസ്സുകാരൻ മധുവാഹിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെർക്കള പാടിയിലെ മിദ്‌ലാജാണ് ദാരുണമായി മരിച്ചത്.
ആഗസ്റ്റ് 30-ന് മധുവാഹിനി പുഴയോട് ചേർന്നുള്ള ചാലിൽ കുളിക്കുന്നതിനിടെ മിദ്‌ലാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലംപാടി പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സുബ്ഹി ഉൾപ്പെടെ എല്ലാ നിസ്കാരങ്ങൾക്കും പള്ളിയിൽ ജമാഅത്തിന് എത്തിയ മിദ്‌ലാജിനെ കഴിഞ്ഞ നബിദിനത്തോടനുബന്ധിച്ച് മഹല്ല് കമ്മിറ്റി ആദരിച്ചിരുന്നു. സമ്മാനമായി സൈക്കിൾ നൽകിയാണ് മിദ്‌ലാജിനെ അവർ അനുമോദിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group