- മാതാപിതാക്കൾ ആശുപത്രിയിൽ പോയപ്പോഴാണ് സംഭവം
ആലപ്പുഴ: എലി വിഷം ചേർത്തുവച്ച തേങ്ങകഷ്ണം കഴിച്ച് ആലപ്പുഴ ജില്ലയിലെ തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി(15)യാണ് മരിച്ചത്.
വീട്ടിൽ എലി ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടമായിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് ദാരുണസംഭവം.
കുട്ടി വിഷമാണെന്നറിയാതെ തേങ്ങാക്കഷ്ണം എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group