Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച വിരമിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dgp
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിങ്കളാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2023 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

    1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്രിമിനോളജിയില്‍ മെഡലും നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.



    കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്‍ത്തിച്ചു.

    ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

    ഡി.ഐ.ജി റാങ്കില്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.

    സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സെക്യൂരിറ്റി വിഭാഗം, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

    എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ മേഖലകളിലും കേരള പോലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്.

    സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൈബര്‍ പട്രോള്‍, സൈബര്‍ ഡോം എന്നിങ്ങനെ പല മേഖലകളിലായിരുന്ന സംസ്ഥാന പൊലീസിലെ സൈബര്‍ യൂണിറ്റുകളെ 2024ന്റെ തുടക്കത്തില്‍ സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചു ഒരു കുടക്കീഴിലാക്കിയതും മയക്കുമരുന്നിന് എതിരെയുള്ള സംസ്ഥാന പോലീസിന്റെ ഏറ്റവും ഫലപ്രദമായ ഓപ്പറേഷന്‍ ഡി ഹണ്ടിന് തുടക്കം കുറിച്ചതും പോലീസ് സേനയുടെ പ്രവര്‍ത്തനത്തിലെ സുതാര്യത വര്‍ധിപ്പിക്കാനായി ഘടനാപരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയതുമുള്‍പ്പെടെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിപുലമാണ്.

    വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

    പരേതനായ മെഹബൂബ് പീര സാഹിബിന്റേയും ഗൗസുന്നീസ ബീഗത്തിന്റേയും മൂത്തമകനായി 1964 ജൂലൈ 10 നു ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ ജനനം. ഹൈദരാബാദ് എസ് വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്‌നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ. ഷെയ്ഖ് അയിഷാ ആലിയ, ഷെയ്ഖ് ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.

    സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പോലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് നാളെ രാവിലെ 08.30ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പോലീസിന്റെ ഓദ്യോഗിക യാത്രയയപ്പു ചടങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DGP Retirement StatePoliceChief
    Latest News
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version