മൂന്നാർ – സോണിയ ഗാന്ധി എന്നാ പേരിൽ മത്സരിച്ച് പേരിൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയ മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വളർമതിക്ക് ജയം. താമര ചിഹ്നത്തില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച 34കാരിയായ സോണിയ ഗാന്ധി നല്ലതണ്ണി വാർഡിലാണ് മത്സരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ കടുത്ത ആരാധകനയെ തുടർന്നാണ് മകൾക്ക് ദുരൈരാജ് പേര് നൽകിയത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷുമായുള്ള വിവാഹത്തിന് ശേഷമാണ് ബിജെപിയിലേക്ക് കൂടുമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



