മൂന്നാം ക്ലാസ്സുകാരൻ ഉത്തരക്കടലാസിൽ കുറിച്ച സന്ദേശത്തിന് അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ എന്ന മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാന്‍ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.
‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരത്തിന്റെ നിയമങ്ങളിൽ ഏറ്റവും അവസാനമായി അഹാൻ എഴുതിവെച്ചത് “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നാണ്. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂൾ വിദ്യാർത്ഥിയാണ് അഹാൻ അനൂപ്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ ചേര്‍ത്തത്.
https://www.facebook.com/share/p/1BYR7BK3Ja/
ജീവിതത്തിൽ എല്ലാവരും ഓർമ്മിക്കേണ്ടൊരു സന്ദേശമാണ് മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ ഈ വരികൾ. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത് എന്നും അഭിനന്ദനങ്ങൾ അറിയിച്ച് പങ്കുപവെച്ച പോസ്റ്റിൽ മന്ത്രി വി ശിവൻകുട്ടി കുറിച്ചു.