Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    • ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    • പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    • നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    • കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അടിയന്തരാവസ്ഥയിലെ ​ഗാന്ധി കുടുംബത്തിന്റ ക്രൂരതകൾ വിവരിച്ച് ശശി തരൂര്‍

    പ്രൊജക്റ്റ് സിൻഡിക്കേറ്റ് എന്ന ​ദിന പത്രത്തിലാണ് തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 Kerala India Latest Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകൾ വിവരിച്ച് ലേഖനവുമായി കോൺഗ്രസ് എംപി ശശി തരൂർ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ബിജെപി ഇതിനെ പ്രധാന പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ ഇത്തരത്തിലുള്ള ലേഖനം. ഇംഗ്ലീഷ് ദിന പത്രമായ പ്രൊജക്റ്റ് സിൻഡിക്കേറ്റിലാണ് തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകൾ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിൻ്റെ പാഠം നമ്മൾ ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു.

    ’21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്‌ദാനങ്ങൾ നിഷേധിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു തരൂർ’ ലേഖനത്തിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലു നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.

    ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിൻ്റെ ആത്മാവിന്റെ വില നൽകേണ്ടിവന്നെന്നും അദ്ദേഹം വിശദീകരിച്ചു.

    വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും. ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്കത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി ജനങ്ങൾ അതു പ്രകടിപ്പിക്കുകയും ചെയ്‌തുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    article Emergency Indira Gandhi project syndicate sanjay gandhi Shashi Tharoor
    Latest News
    നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    07/09/2025
    ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    07/09/2025
    പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    07/09/2025
    നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    07/09/2025
    കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    07/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version