തിരുവന്തപുരം– താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറു വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവര്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഫലം പ്രസിദ്ധികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സ്‌കൂല്‍ അധികൃതര്‍ അറിയിച്ചു.
പരീക്ഷാ സമയത്ത് ഇവര്‍ വെള്ളിമാടുകുന്ന് ഒബ് സര്‍വേഷന്‍ ഹോമിലായിരുന്നു. ആ സമയത്ത് പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വന്‍ വിവാദമായിരുന്നു. യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേത്രത്വത്തില്‍ പരീക്ഷാ കേന്ദ്രത്തിലടക്കം പ്രതിഷേധം നടത്തിയിരുന്നു.
താമരശ്ശേരി എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരി എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2025 ഫെബ്രുവരി 28നാണ് സംഭവം. സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.