Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    സി.പി.എമ്മിലെ സാധാരണക്കാരുടെ വോട്ട് കൊണ്ടാണ് ഇത്രയേറെ ഭൂരിപക്ഷം ലഭിച്ചതെന്ന് ഷാഫി പറമ്പില്‍

    സജീവന്‍ വടക്കുമ്പാട്By സജീവന്‍ വടക്കുമ്പാട്07/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തലശ്ശേരി- വടകരക്കാര്‍ തന്ന 114506 വോട്ടിന്റെ ഭൂരിപക്ഷം അഹങ്കരിക്കാനുള്ളതല്ലെന്നും ഇത് ആരുടെയും വീടിന് നേരെ ബോംബ് എറിയാനും പടക്കമെറിയാനും കാരണമാവില്ലെന്നും നിയുക്ത വടകര എം.പി ഷാഫി പറമ്പില്‍ പറഞ്ഞു. തലശ്ശേരിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കാന്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍. ഇത് കൊണ്ട് ഈ നാട്ടില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാനല്ലെന്ന് പറയുകയാണ്. ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ടിനും ഈ നാടിന്റെ സമാധാനത്തെയും കെടുത്താനാവില്ല. ഇത് ഷാഫി പറമ്പിലിന്റെ വിജയമല്ല. വടകരയുടെ രാഷട്രീയ ബോധത്തിന്റെ വിജയമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.കള്ള പ്രചരത്തിലൂടെ നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിീജയമെന്നും ഷാഫി പറഞ്ഞു.

    ഇവിടുത്തെ ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പ് നയിച്ചത്. ഈ നാട്ടിന്റെ രാഷട്രീയ ബോധത്തെ കള്ള പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ആവില്ല. സി.പി.എമ്മിലെ സാധാരണക്കാര്‍ വോട്ട് ചെയ്തതു കൊണ്ടാണ് എനിക്ക് ഇത്രയും ഭൂരിപക്ഷം ലഭിച്ചത.് ഇവിടുത്ത പാവപ്പെട്ട സി.പി.എം പ്രവര്‍ത്തകരെ നേതാക്കള്‍ പറ്റിക്കുകയായിരുന്നു. എല്ലാ ധിക്കാരങ്ങളെയും അഹങ്കാരങ്ങളെയും ഇവിടെ ജനങ്ങള്‍ ചോദ്യം ചെയ്തിരിക്കുകയാണ്. അത് താടിയുള്ള അഹങ്കാരമായാലും ശരി താടിയില്ലാത അഹങ്കാരമായാലും ശരി. കോട്ടിട്ട അഹങ്കാരമായാലും ശരി അത് മുണ്ടുടുത്ത അഹങ്കാരമായാലും ശരി അത് ജനം ചോദ്യം ചെയ്തു. അതാണ് നാം ബംഗാളിലും മറ്റ് കണ്ടത.് അതിനാല്‍ ഉറപ്പിച്ച് പറയുന്നു. ഈ വിജയം ആരുടെ മേലും കുതിര കയറാനുള്ളതല്ല. ഈ നാടിന് വേണ്ടി ചോദിക്കേണ്ടത് ചോദിച്ചിരിക്കും. പറയേണ്ടത് പറഞ്ഞിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    വടകരക്ക് പുറമെ തലശ്ശേരിയിലും എം.പി ഓഫീസിന്റെ ശാഖ തുറക്കുമെന്ന് ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. ഈ മണ്ഡലത്തിലെ എല്ലാ വീടുകളിലുമായ് ഒരു ലക്ഷം വൃക്ഷ തൈകള്‍ നട്ട് പിടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു, പാറക്കല്‍ അബ്ദുള്ള, അഡ്വ.കെ.എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Shafi Parambil
    Latest News
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025
    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    21/06/2025
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version