കോഴിക്കോട്: എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ കോഴിക്കോട് ഗവ. ലോ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സ്റ്റാഫ് കൗൺസിലിന്റെ ശിപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
എസ്.എഫ്.ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഋത്വിക്ക്, അനുഭാവി ആസിഫ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഘർഷത്തിൽ കെ.എസ്.യുവിന്റെയും എസ്.എഫ്.ഐയുടെയും രണ്ട് വീതം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ കേസെടുത്ത് സമാധാനത്തിനായുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group