ആലപ്പുഴ-കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം ഉപേക്ഷിക്കണമെന്നും കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളിൽനടത്തുന്ന കരിമണൽ ഖനനം സംസ്ഥാന സർക്കഅവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ധീവരസഭ 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് ജനറൽ സെക്രട്ടറി വി. ദിനകരൻ എക്സ് എം എൽ എ അറിയിച്ചു.
8114 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിൽ 7517 കിലോമീറ്റർ തീര കടലിൽ ലേലത്തിലൂടെ 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്കുനൽകാൻ തീരുമാനിക്കുകയും ഇതിനായി 2002ലെ ഓഫ്ഷോർഏരിയാസ്‌മിനറൽ നിയമത്തിൽ വരുത്തിയഭേദഗതി 2017 പിൻവലിച്ചതുപോലെ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കരുതി പിൻവലിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. കടലിൻറെ ആവാസ വ്യവസ്ഥയേയും പരിസ്ഥിതിയേയുംമത്സ്യ സമ്പത്തിന്റെ ഉത്പാദിനത്തേയും മത്സ്യ സമ്പത്തിന്റെ സുസ്ഥിരതയേയും ബാധിക്കുന്ന കടൽ മണൽ ഖനനംനടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉപേക്ഷിക്കുക തന്നെ വേണം. ഇന്ത്യയിലെ 10കോടിയോളം ജനങ്ങൾ പരമ്പരാഗതമായി തീരപ്രദേശങ്ങളിൽ അധിവസിച്ചു മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളേയും മത്സ്യ സമ്പത്തിനേയും പൂർണമായും നശിപ്പിക്കുന്ന ഈ നിയമ ഭേദഗതി കേന്ദ്രസർക്കാർ പിൻവലിച്ചു മത്സ്യ സമ്പത്തിനേയും മത്സ്യത്തൊഴിലാളികളേയും സംരക്ഷിക്കണം. ഈ നിയമം സംബന്ധിച്ച അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞ അവസരത്തിൽ ഈ ഭേദഗതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു ധീവരസഭ പ്രധാനമന്ത്രിക്കും ഖനന വകുപ്പുമന്ത്രിക്കും 2023 ഫെബ്രുവരി 26-ാം തീയതിനിവേദനം സമർപ്പിക്കുകയും ഇതിൻറെ ഗൗരവം എംപിമാരെ ഓർമ്മപ്പെടുത്തുകയും ചെയ്തെങ്കിലു നിയമത്തിൽ ഒരു മാറ്റവും വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ നിയമഭേദഗതിസംബന്ധിച്ചുവേണ്ടരീതിയിൽ അഭിപ്രായ പ്രകടനം നടത്താൻ പോലും സംസ്ഥാന സർക്കാരും തയ്യാറാവുന്നില്ല. കടലിൽ മണൽഖനനംസ്വകാര്യ കുത്തക കമ്പനികൾക്കുനൽകാനുള്ള നീക്കത്തെസംസ്ഥാന സർക്കാർ എതിർക്കാതിരുന്നതു സംസ്ഥാന സർക്കാർ കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്തു നടത്തുന്ന കരിമണൽ ഖനനം തുടരുന്നതിനുവേണ്ടിയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം കരിമണൽ ഖനനവുംകേന്ദ്രസർക്കാർസ്വകാര്യമേഖലയ്ക്കുനൽകുമോ എന്ന ആശങ്ക മാത്രമായിരുന്നു ഉണ്ടായിരുന്നത്. ധീവരസഭ സംസ്ഥാന സെക്രട്ടറി എൻ ആർ ഷാജി ,അമ്പലപ്പുഴ താലൂക്ക് പ്രസിഡൻറ് പ്രദീപ് ,താലൂക്ക് സെക്രട്ടറി ആർ സജിമോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു