തിരുവനന്തപുരം – മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവും കെ പി സി സി എക്സിക്യൂട്ടീവ് അംഗവുമായ ടി ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് തീരുമാനം. രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. എന്നാല്‍ രാജി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ശരത്ചന്ദ്ര പ്രസാദിന്റെ അതൃപ്തിയില്‍ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്നും അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group