കൊച്ചി– എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ കൊലപ്പെടുത്തി അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ബന്ധു അശോകന്‍. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുകയും മുതിര്‍ന്ന കുട്ടി ബഹളം വച്ചതിനാല്‍ സന്ധ്യ ഈ ശ്രമത്തില്‍ നിന്ന് പിന്മാറിയതായും അശോകന്‍ പറഞ്ഞു. വീട്ടില്‍ വെച്ചാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത്. മൂത്ത കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ടോര്‍ച്ചെടുത്ത് തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന് അവിടുത്തെ അമ്മ മക്കളെ ഇവിടെ കൊണ്ടുവിട്ടു. പഞ്ചായത്തംഗം ഇടപെട്ട് പോസില്‍ പരാതി നല്‍കുകയും സന്ധ്യക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നതായും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും മുന്‍പും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും ഭര്‍ത്താവ് സുഭാഷും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സന്ധ്യയുടെ അമ്മക്കും ചേച്ചിക്കും പങ്കുണ്ടെന്ന് സംശയിക്കുന്നെന്നും സുഭാഷ് പറഞ്ഞു. ഇന്നലെയാണ് കുട്ടിയെ പുഴയില്‍ എറിഞ്ഞതായി സന്ധ്യ മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ 2.20 ഓടെ മൂളിക്കുളം പാലത്തിന് സമീപത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കല്യാണിയുടെ അച്ഛന്റെ വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങി വൈകുന്നേരം നാല് മണിക്ക് തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദര്‍ശനം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സന്ധ്യയും ഭര്‍ത്താവും പ്രശ്‌നമുണ്ടായിരുന്നെന്ന് സന്ധ്യയുടെ അമ്മ അല്ലി പറയുന്നു. കൂസലില്ലാതെയാണ് സന്ധ്യ താനാണ് കുഞ്ഞിനെ കൊന്നതെന്ന് സമ്മതിച്ചത്.