Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    • ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ’, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ, പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ
    • ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ട്രംപ്
    • അല്‍ അവീര്‍ മാര്‍ക്കറ്റിലെ കൗതുകമായി ചൈനക്കാരനായ ഭീമന്‍ ഉള്ളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    വിവാദങ്ങളുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കൽ; ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് പ്രമേയം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌01/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • പാണക്കാട് കുടുംബത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. സമസ്തയിൽ ഇനിയൊരു പിളർപ്പ് ഉണ്ടാകില്ലെന്നും അതിന് ആരും കൊതിക്കേണ്ടെന്നെന്നും അദ്ദേഹം വ്യക്തമാക്കി.
    • പരിപാടിക്കു കാരണം സമസ്തയുടെ വിലക്ക് മറികടന്ന് ചില മുശാവറ അംഗങ്ങൾ പ്രസ്താവന ഇറക്കിയതെന്ന് വിശദീകരണം

    മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും ഖാസി ഫൗണ്ടേഷനെതിരേയും രംഗത്തുവന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ഉമർ ഫൈസിക്കെതിരേ എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച സമസ്ത മേഖല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദർസമ്മേളനത്തിലാണ് സംഘടന ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്.

    സമസ്തയുടെയും എസ്.വൈ.എസിന്റെയും സംസ്ഥാന നേതാക്കൾ ഉമർ ഫൈസിക്കെതിരെ സമ്മേളനത്തിൽ തുറന്നടിച്ചു. പാണക്കാട് കുടുംബത്തെ സമസ്തയിൽനിന്ന് മാറ്റിനിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്ത മുശാവറ അംഗങ്ങളുടെ നടപടിയെയും വിമർശിച്ചു. സമസ്തയുടെ വിലക്ക് മറികടന്നാണ് ചില മുശാവറ അംഗങ്ങൾ പ്രസ്താവന ഇറക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരെ അറിയിച്ചിരുന്നു. ആക്ഷേപപ്രസംഗം പാടില്ല, അത് പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു മറുപടി. എന്നാൽ, സമസ്ത വിശദീകരണത്തിനുശേഷം ഉമർ ഫൈസിയെ പിന്തുണച്ച് വീണ്ടും പ്രസ്താവന വന്നു. ആ പ്രസ്താവന കൊണ്ടുമാത്രമാണ് ഈ പരിപാടി നടത്തുന്നത്. സമസ്തയിൽ ഇനിയൊരു പിളർപ്പ് ഉണ്ടാകില്ലെന്നും അതിന് ആരും കൊതിക്കേണ്ടെന്നെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

    സി.പി.എമ്മിന് വേണ്ടിയാണ് ഉമർ ഫൈസിയുടെ സമാന്തര പ്രവർത്തനമെന്നും സമ്മേളനത്തിൽ വിമർശം ഉയർന്നു. ഉമർ ഫൈസിയെ മാറ്റിനിർത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് ചടങ്ങിൽ പ്രസംഗിച്ച എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എ റഹ്മാൻ ഫൈസി പറഞ്ഞു.
    ലീഗും സമസ്തയും തമ്മിലുള്ള നല്ല ബന്ധം തകർക്കലാണ് വിവാദങ്ങളുടെ ലക്ഷ്യം. തർക്കം സമസ്ത-ലീഗ് പ്രശ്‌നമായി അവതരിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും പാണക്കാട് കുടുംബത്തിനെതിരേ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടാനും നേതാക്കളെ പൊതു ഇടങ്ങളിൽ ഇകഴ്ത്താനുമുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ നാസർ ഫൈസി കൂടത്തായ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abdusamed pokkottoor Mukkom Umer Faizy Samastha issues
    Latest News
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    05/07/2025
    ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    05/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ’, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ, പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ
    05/07/2025
    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ട്രംപ്
    05/07/2025
    അല്‍ അവീര്‍ മാര്‍ക്കറ്റിലെ കൗതുകമായി ചൈനക്കാരനായ ഭീമന്‍ ഉള്ളി
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version