Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മണ്ഡലകാലം; തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്, ശുഭകരമായ സമാപനമെന്ന് ദേവസ്വം പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പമ്പ : മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്.

    തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.

    ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം ഭക്തര്‍ക്ക് ഭക്ഷണം നല്‍കി. തീര്‍ഥാടനകാലം ആരംഭത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. അടിസ്ഥാ സൗകര്യങ്ങള്‍ കൃത്യമായി ഒരുക്കിയത് തീര്‍ത്ഥാടനകാലം മനോഹരമാക്കി.

    ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു.
    പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. ജനുവരി 18 വരെ 52 ലക്ഷം ഭക്തര്‍ എത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി.

    പോലിസിന്റെ കൃത്യവും ശാസ്ത്രീയമായുമുള്ള ഇടപെടലിലൂടെ ഭക്തജനത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പോലിസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു.

    തീര്‍ഥാടകരോടുള്ള പോലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version