തൃശൂർ– പോർക്കുളം പഞ്ചായത്തിലെ മങ്ങാട് മാളോർക്കടവിൽ സിബിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപിച്ച ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. മാളോർക്കടവ് സ്വദേശി മിഥുൻ അജയഘോഷിനാണ്(32) വെട്ടേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്കാണ് ആക്രമത്തിലേക്ക് നയിച്ച സംഭവം നടന്നത്. കാതോട് കുടുംബക്ഷേത്രത്തിന് സമീപം കാരംസ് കളിക്കുകയായിരുന്ന നാലുപേരെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അസഭ്യം പറയുകയും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. വെട്ടേറ്റ മിഥുന്റെ സഹോദരൻ മനീഷ് അടക്കമുള്ളവർക്ക് ഇവരിൽ നിന്ന് വാക്കേറ്റത്തിനിടയിൽ മർദനമേറ്റിരുന്നു.
പിന്നീട് സംഭവസ്ഥലത്ത് എത്തിയ ആർഎസ്എസ് പ്രവർത്തകർ കാരംസ് കളിച്ചിരുന്ന സംഘത്തിനെ കാണാത്തതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന ബൈക്കുകൾക്ക് നശിപ്പിച്ചു. ഈ സമയം കുറച്ചുമാറി ഒരു വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന മിഥുനെ സംഘം വാളുകളുമായി ആക്രമിച്ചു. കുറമ്പൂർ വീട്ടിൽ വിഷ്ണു(31), കാതോട്ട് വീട്ടിൽ അരുൺ, കരുമാൻപാറ വീട്ടിൽ രാകേഷ് (35), ഡാഡു എന്ന ഗൗതം(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.