വയനാട്– ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു. വയനാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റോ അഗസ്റ്റിന്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് ചാനലും അര്‍ജെന്റിന ഫുട്‌ബോള്‍ അസോസിയേഷനുമായിട്ടുളള കരാറിന്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. താരങ്ങള്‍ വരുന്ന ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റേഡിയം, ഹോട്ടല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാറാണ്. അവരത് ഒരുക്കുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദുറഹ്‌മാന്‍ എടുത്ത പ്രയത്‌നം വളരെ വലുതാണ്. ഫിഫ നിലവാരമുള്ള സ്‌റ്റേഡിയമില്ലാത്തതും പ്രശ്‌നമാണ്. അര്‍ജെന്റിന ഫുഡ്‌ബോള്‍ അസോസിയേഷന്‍ ഡേറ്റ് ആകുമ്പോഴേക്കും ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ആന്റോ പറഞ്ഞു. അര്‍ജന്റീന ഫുഡ്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനലിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. കരാര്‍ ലംഘനത്തിന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗം കമ്പനിക്കെതിരെ അര്‍ജന്റീന ഫുഡ്‌ബോള്‍ അസോസിയേഷന്‍ നിയമ നടപടി സ്വീകരിക്കും.
കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം മൊത്തം തുകയുടെ 50 ശതമാനം നല്‍കണം എന്നാണ് വ്യവസ്ഥ. പണം നല്‍കാന്‍ സമയം നീട്ടി നല്‍കിയിട്ടും വാക്ക് പാലിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ കമ്പനിക്കെതിരെ രംഗത്ത് വന്നത്. കരാര്‍ ലംഘനത്തിന് സപോണ്‍സര്‍മാര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം റദ്ദാക്കിയത് സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷം സര്‍ക്കാറും നിയമനടപടികളിലേക്ക് നീങ്ങും