കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം ലഭിച്ചു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനം വകുപ്പിന്റെ വാദങ്ങള്‍ കോടതി തള്ളി.
പുലിപ്പല്ല് മാല സമ്മാനമായി ലഭിച്ചതാണെന്നാണ് വേടൻ പറഞ്ഞിരുന്നത്. തൊണ്ടിമുതൽ കിട്ടിയെന്നും വനംവകുപ്പ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group