സുല്‍ത്താന്‍ ബത്തേരി – ഇത്തവണയും കൊടികള്‍ ഇല്ലാതെ പ്ലക്കാര്‍ഡുകളും ബലൂണുകളും മാത്രമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് ആദ്യ റോഡ് ഷോ നടന്നത്. വന്‍ ജനാവലിയാണ് റോഡ് ഷോയിയില്‍ പങ്കെടുക്കാനെത്തിയത്. രാഹുലിനൊപ്പം വാഹനത്തില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ മാത്രമാണുള്ളത്. റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല. പകരം ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലെ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുല്‍ ഗാന്ധി എത്തിയത്. ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ തന്റെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുകയാണ് രാഹുല്‍ ഗാന്ധി.