വടകര: ഖത്തർ ടോക്‌സ് യൂത്ത് ഇൻസ്പിരേഷൻ സ്പീച്ച് കോണ്ടെസ്റ്റിൽ രണ്ടാം സ്ഥാനവും ആസ്വാദകരിൽ നിന്നുളള തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനവും കായക്കൊടി മുട്ടുനട സ്വദേശിനിയായ വിദ്യാർഥിനി കരസ്ഥമാക്കി. കായക്കൊടി സ്വദേശിയും ഖത്തർ എഞ്ചനീയറിംഗ് കൺസൾട്ടൻസി കമ്പനിയിലെ ലീഡ് എൻഞ്ചിനീരുമായ കായക്കണ്ടി മുഹമ്മദ് നുസൈറിന്റെയും ഖത്തറിൽ കമ്പ്യൂട്ടർ എൻഞ്ചിനീയറായ നരിപ്പറ്റ നമ്പത്ത്യാംകുണ്ട് മരുതേരിപറമ്പത്ത് റോഷ്‌നിയുടെയും മകൾ ഫാത്തിമ നൂരിയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ ഹെഡ് ഗേളായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ നൂരി. പത്തംഗ വിധി കർത്താക്കളുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഖത്തർ റാഡിസൺ ബ്ലു ഹോട്ടലിൽ നടന്ന മൽസരത്തിൽ ഖത്തറിലെ വിവിധ സ്‌കൂളുകളിൽ നിന്നുളള തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാസം നിരവധി വിദ്യാർഥികൾ പങ്കെടുത്ത പ്രീ ക്വാളിഫയേഴ്‌സിലെ മികച്ച പ്രകടനമാണ് ഫൈനലിൽ മൽസരിക്കാനുളള അവസരം ലഭിച്ചത്.
ഖത്തറിലെ യുവപ്രതിഭകളെ വളർത്തിയെടുക്കുകയും അവരുടെ ചിന്തകളും ആശയങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പ്ലാറ്റ്‌ഫോമാണ് ഖത്തർ ടോക്‌സ്.