Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കോൺഗ്രസിലെ 50% പേരും രാഹുലിന് ഒപ്പമില്ല, സരിനെ തുണക്കുന്നവരും ബി.ജെ.പിക്ക് വോട്ട് ചെയ്യും; പാലക്കാട്ടെ സർവേ ഫലവുമായി പി.വി അൻവർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/10/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • കോൺഗ്രസിന്റെ സ്ഥിതി സ്‌ഫോടനാത്മകം. കോൺഗ്രസിനേക്കാളും മുസ്‌ലിംകളെ സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാറാണെന്നും സർവേയിൽ വെളിപ്പെടുത്തൽ.
    • രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് അപമാനിക്കുന്നതിന്റെ അങ്ങേയറ്റം അപമാനിച്ചെന്നും പി.വി അൻവർ എം.എൽ.എ

    പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമ്പോഴും ഞെട്ടിപ്പിക്കുന്ന സർവേ വെളിപ്പെടുത്തലുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്.

    പാലക്കാട്ടെ സർവേ റിപോർട്ട് ലഭിച്ചുവെന്നും കോൺഗ്രസിന്റെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും അൻവർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസിന്റെ 50 ശതമാനം പ്രവർത്തകരും അംഗീകരിക്കുന്നില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ. ഇടത് സ്ഥാനാർത്ഥി ഡോ. സരിന് അനുകൂലമായി നിൽക്കുന്ന വോട്ടുകൾ പോലും സരിന് ലഭിക്കില്ലെന്നും അവർ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നുമാണ് സർവേ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സരിനോടൊപ്പം നിൽക്കുന്നവർക്ക് കോൺഗ്രസിനോടാണ് എതിർപ്പെന്നും അതിനാൽ രാഹുലിന്റെ പരാജയമാണ് അവർ ലക്ഷ്യം വെക്കുന്നതെന്നും സർവേ വെളിപ്പെടുത്തുന്നു. കോൺഗ്രസിനോട് എതിർപ്പുള്ളവരും ബി.ജെ.പിക്ക് വോട്ട് ചെയ്യും. മുസ്‌ലിം സമുദായത്തിലെ വലിയ വിഭാഗം ഡി.എം.കെ സ്ഥാനാർത്ഥി മിൻഹാജ് പിൻമാറരുതെന്ന് പറയുന്നവരാണെന്നും ആധികാരികതയുള്ള പ്രൊഷണൽ സംഘമാണ് സർവ്വേ നടത്തിയതെന്നും അൻവർ അവകാശപ്പെട്ടു.

    എന്തായാലും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്തുണ അറിയിച്ച് പാലക്കാട് ഡി.എം.കെ പിന്തുണയിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവർത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കളെ മുന്നിൽ കണ്ടല്ല പിന്തുണയെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

    ഇവിടെ ബി.ജെ.പി വിജയിക്കരുത്. വർഗീയവാദികൾ വിജയിക്കരുത്. എല്ലാവർക്കും അനുകൂലമായ സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തണമായിരുന്നു. എന്നാൽ, ഒരുഘട്ടത്തിൽ പോലും കോൺഗ്രസ് അതിന് തയ്യാറായില്ല. മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമായിരുന്നു. അങ്ങനെയെങ്കിൽ ബി.ജെ.പി തോൽക്കണമെന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു. പാലക്കാട്ടെ മുസ്‌ലിം വോട്ടർമാർക്ക് കോൺഗ്രസിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേര് പറഞ്ഞ് മുസ്‌ലിം വോട്ടർമാരെ അവർ കബളിപ്പിക്കുകയാണ്. കോൺഗ്രസിനേക്കാളും മുസ്‌ലിംകളെ സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാറാണെന്നും സർവേയിൽ വെളിപ്പെടുത്തലുണ്ട്.

    ഘടകകക്ഷികൾ സംസാരിച്ചിട്ടും കോൺഗ്രസ് രാഹുലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തയ്യാറായില്ല. അഹങ്കാരമാണിത്. ഈ ധിക്കാരത്തിന് മറുപടി പറയാനുള്ള സമയമല്ല ഇത്. താൻ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന്. ഒരു വിട്ടുവീഴ്ച്ചയ്ക്കും കോൺഗ്രസ് തയ്യാറാവുന്നില്ല. ആരാണ് അൻവർ? ഏതാണ് അവൻ? എവിടുന്നു വന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു മനുഷ്യനെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റമാണിതെന്നും അൻവർ വ്യക്തമാക്കി.

    മുസ്‌ലിം ലീഗിന്റെ കൊടി ഉപയോഗിക്കരുതെന്നാണ് രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് നിർദേശിച്ചത്. അഭിമാന ക്ഷതം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും ലീഗ് അത് അനുസരിച്ചു. വർഗീയ വാദികൾക്ക് തിരിച്ചടി നൽകാനാണ് ലീഗ് ത്യാഗം സഹിച്ച് നിലപാടെടുത്തതെന്നും അൻവർ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr sarin palakkad election pv anvar mla rahul mankoottathil
    Latest News
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version