എ.ഡി.ജി.പി എം.ആർ അജിത്ത്കുമാർ ഉൾപ്പെടെ ഉത്തരവാദപ്പെട്ട ചില പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച നിലമ്പൂരിലെ ഇടത് എം.എൽ.എ പി.വി അൻവർ മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നു.
എ.ഡി.ജി.പിയെയും ശശിയെയും സംരക്ഷിച്ചും അൻവറിന്റെ ആരോപണങ്ങളെ തള്ളിയും രൂക്ഷമായി വിമർശിച്ചും ഇന്ന് രാവിലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
- നിലമ്പൂരിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ അൻവർ എം.എൽ.എ പറഞ്ഞത്…
പുഴുക്കുത്തുകൾക്കെതിരേയുള്ള പോരാട്ടം തുടരും. ഞാൻ ഉന്നയിച്ച വിഷയം മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചു. അത് മാറുമ്പോൾ ചിത്രം മാറും.
എന്റെ ആരോപണങ്ങൾ പോലീസിന്റെ മനോവീര്യം തകർക്കലാണെന്ന് മുഖ്യമന്ത്രിയെ ഇവർ തെറ്റിദ്ധരിപ്പിച്ചു. ആരോപണം ക്രിമിനലുകളുടെ മനോവീര്യം വലിയ തോതിൽ താഴ്ത്തി. നല്ല ഉദ്യോഗസ്ഥരുടെ മനോവീര്യം വലിയ തോതിൽ ഉയർത്തുകയും ചെയ്യും. ഇതാണ് ആവശ്യം. തെറ്റിദ്ധാരണ മാറുമ്പോൾ തന്നോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മാറും.
മലപ്പുറം മുൻ എസ്.പിയുടെ കോൾ ഞാൻ റെക്കോർഡ് ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിക്കുന്നു. ഇത് പുറത്തുവിടുമ്പോൾ തന്നെ ഞാനത് പറഞ്ഞതാണ്. ഫോൺ റെക്കോഡ് ചെയ്തത് കുറ്റത്തിന്റെ ഗൗരവം വലിയ തോതിൽ സമൂഹത്തെ ബോധ്യപ്പെടുത്താനാണ്. ഇത് ഏറ്റവും വലിയ ചെറ്റത്തരമെന്ന് റെക്കോർഡ് പുറത്തുവിടുമ്പോൾ തന്നെ ഞാൻ പറഞ്ഞതുമാണ്. പക്ഷേ, ഇത് പറയാതിരിക്കാനാവില്ല. ഈ ഫോൺ റെക്കോർഡിംഗ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഈ കേസ് എങ്ങനെ തിരിയുമായിരുന്നു. അതാണിപ്പോൾ മുഖ്യമന്ത്രിക്കു പോലും മനസ്സിലാവാതെ പോവുന്നത്. മുഖ്യമന്ത്രി നിലപാട് പുനപ്പരിശോധിക്കണം.
പി ശശിക്കെതിരേ ഇതുവരെ ഞാൻ രാഷ്ട്രീയ ആരോപണം മാത്രമാണ് ഉയർത്തിയത്. എന്നാൽ ഇപ്പോൾ പറയുന്നു, പി ശശി കള്ളക്കടത്ത് സംഘത്തിൽനിന്ന് പങ്ക് പറ്റുന്നുവെന്ന് സംശയിക്കുന്നു.
വിജിലൻസ് അന്വേഷണം സത്യസന്ധമല്ല…
വാർത്താസമ്മേളനം തുടരുന്നു…..