Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    • അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    • ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    • ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍

    കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ഛ് മുഹമ്മദ്‌കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച ചടങ്ങില്‍ 'വഖഫ്, ഭരണഘടന, ന്യൂനപക്ഷങ്ങളുടെ ഭാവി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി05/06/2025 Kerala Community India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ഛ് മുഹമ്മദ്‌കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രഫ.ജി മോഹന്‍ഗോപാല്‍ പ്രഭാഷണം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- പുതിയ വഖഫ് നിയമം മതപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും വെല്ലുവിളിയും മാത്രമല്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നേരേയുള്ള വംശീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമാണെന്നത് തിരിച്ചറിയണമെന്നും ബാംഗ്ലൂര്‍ നിയമ സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും നിയമവിദഗ്്ദ്ധനുമായ പ്രൊഫ.ജി മോഹന്‍ഗോപാല്‍. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ഛ് മുഹമ്മദ്‌കോയാ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച ‘ജനാധിപത്യവും വികസനവും’ പ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ‘വഖഫ്, ഭരണഘടന, ന്യൂനപക്ഷങ്ങളുടെ ഭാവി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    വംശീയാക്രമണം കൊലപാതകങ്ങള്‍ മാത്രമല്ല. ചെടിക്ക് സൂര്യപ്രകാശവും വെള്ളവും ഇല്ലാതാക്കിയാല്‍ വെട്ടിമുറിച്ചുകളയാതെ തന്നെ അതിനെ നശിപ്പിക്കാമെന്ന പോലെ നിയമത്തിലൂടെയുള്ള ഒരു വംശഹത്യാശ്രമമാണിത്. വഖഫ് എന്നാല്‍ ദൈവത്തിനായി മാത്രം സ്വത്തുക്കള്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണ്. ലോകത്ത് തന്നെ തുല്യതയില്ലാത്ത ഈ കാഴ്ചപ്പാട് മറ്റൊരു മതവിഭാഗത്തിലുമില്ല. ഒരിക്കല്‍ വഖഫ് ചെയ്താല്‍ അത് നിത്യകാലം വഖഫാണ്. അതിനുള്ള നിയമപിന്‍വലം ഇന്ത്യയിലുണ്ട്. പല സ്ഥലങ്ങളിലും മുസ്ലിം സമൂഹത്തിന് സാമ്പത്തിക ആശ്രയമായി നിലകൊള്ളുന്നത് വഖഫ് സ്വത്തുക്കളാണ്. അത് ഇല്ലാതാക്കുന്നതിലൂടെ മുസ്ലിം സ്ഥാപനങ്ങളുടെ സാമ്പത്തിക ആശ്രയങ്ങളെ തകര്‍ക്കുകയെന്ന ഗൂഡശ്രമമാണ് പുതിയ നിയമം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സദസ്സ്

    തെറ്റായ നരേറ്റീവുകള്‍ ഉണ്ടാക്കിയും തെറ്റിദ്ധാരണ പരത്തിയുമാണ് ഇത്തരം നിയമഭേദഗതിയിലേക്ക് ഭരണകൂടം എത്തിയിട്ടുള്ളത്. ഈ നീക്കം മറ്റു മതങ്ങള്‍ക്കെതിരെ മാത്രമല്ല വിശ്വാസമില്ലാത്തവര്‍ക്കെതിരെ പോലും ഉപയോഗിക്കാവുന്ന, വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാവുന്ന ഒന്നാണ്. ഇതിനെതിരെ നിയമപരമായ പോരാട്ടങ്ങളും സാമൂഹ്യഅവബോധവും നിരന്തരം തുടരണമെന്നും സി.എച്ഛ് മുഹമ്മദ് കോയാ ചെയര്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
    മുന്‍ സിന്‍ഡിക്കേറ്റ് അംഗം അബ്്ദുല്‍അലി അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് മാധവന്‍, ഡോ.ഷാഹിന മോള്‍ സംസാരിച്ചു. സി.എച്ഛ് മുഹമ്മദ് കോയാ ചെയര്‍ റിസര്‍ച്ച് ഓഫീസര്‍ അബ്്ദുര്‍റഹിമാന്‍ മങ്ങാട്, കാലിക്കറ്റ് സര്‍വ്വകാലാശാല മുന്‍ രജിസ്റ്റാര്‍ ഡോ.പിപി മുഹമ്മദ്, സയ്യിദ് അശ്‌റഫ് തങ്ങള്‍, പി.എ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എച്ഛ് ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി സ്വാഗതവും ഇവന്റ് കോഡിനേറ്റര്‍ എ.പി മുഹമ്മദ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    prof.g mohangopal speech university of calicut Waqf Amendment Bill
    Latest News
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025
    കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    11/09/2025
    അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    11/09/2025
    ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    11/09/2025
    ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version