മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ പോലീസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എസ്.ഒ.ജി കമാൻഡന്റ് വയനാട് സ്വദേശി വിനീതിനെയാണ് മരിച്ച നലിയിൽ കണ്ടെത്തിയത്. ഇന്ന് രാത്രി ഒൻപതോടെയാണ് സംഭവമെന്നാണ് വിവരം.
എ.കെ 47 തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്. അവധി നൽകാത്തതാണ് പ്രകോപനമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group