കണ്ണൂര്‍– ഇരിട്ടിയില്‍ സ്വകാര്യ ട്യൂഷന് സെന്റര്‍ നടത്തുന്ന അധ്യാപകന് പോക്സോ കേസില്‍ പിടിയില്‍. കക്കട്ട് നരിപ്പറ്റ സ്വദേശി രഞ്ജിതിന് (39)നെയാണ് ഇരിട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നേത്രത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ട്യൂഷന് സെന്ററില്‍ പഠിക്കാനെത്തി ഒരു വര്‍ഷത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ ചുമത്തിയത്.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group