തിരുവനന്തപുരം– വിഴിഞ്ഞം തുറമുഖം ഉല്‍ഘാടന വേദിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നതിനിടെ അബദ്ധം പറ്റിയതില്‍ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപുറം ജയകുമാര്‍. ഇന്‍ഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണായ മുഖ്യമന്ത്രി പിണറായി വിജയനും ശശിതരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്, ഈ ചടങ്ങ് ഇന്ന് പലയാളുകളുടെയും ഉറക്കം കെടുത്തുമെന്ന പ്രധാനമന്ത്രിയുടെ പരിഹാസം ‘നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട കാര്യത്തിലും ശ്രദ്ധ വേണമെന്നാണ്’ എന്നാണ് അദ്ദേഹം പരിഭാഷപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ പ്രസംഗം ഡല്‍ഹിയില്‍ രാവിലെ തന്നെ കിട്ടിയിരുന്നു, പ്രസംഗത്തിന് തൊട്ട് മുമ്പ് അദ്ദേഹത്തിന്റെ സ്റ്റാഫ് പ്രധാനമന്ത്രി കുറച്ച് കൂട്ടിപ്പറയുമെന്ന് പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം കൂട്ടിപ്പറഞ്ഞ കാര്യം എനിക്ക് വ്യക്തമായി കേള്‍ക്കാനായില്ല. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിക്കുമ്പോഴേക്കും പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങി. താനൊരു ബി.ജെ.പി പ്രവര്‍ത്തകനും കടുത്ത മോദി ആരാധാകനുമാണ്.കേരളത്തില്‍ എല്ലാം രാഷ്ട്രീയമാണെന്നും പരിഭാഷകനായി വിളിച്ചതില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു ബന്ധവുമില്ലെന്നും ജയകുമാര്‍ പറഞ്ഞു. ഇൻഡ്യ അലയൻസ് എന്നത് നമ്മുടെ എയര്‍ലൈന്‍സ് എന്നാണ് പരിഭാഷകന്‍ കേട്ടത്.