തിരുവനന്തപുരം– പ്രധാനമന്ത്രി തലസ്ഥാനത്ത് എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്കയുയര്‍ത്തി വീണ്ടും ബോംബ് ഭീഷണി. മണക്കാട് യു.എ.ഇ കോണ്‍സുലേറ്റിലാണ് ഇപ്പോള്‍ ബോംബ് ഭീഷണിയുയര്‍ത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ പൈപ്പ് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന് നേരത്തെ ഇമെയില്‍ സന്ദേശമുണ്ടായിരുന്നു. ഇന്ന് മാത്രം ജില്ലയില്‍ അഞ്ചിടത്താണ് ബോംബ് ഭീഷണി ലഭിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴായ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി പത്ത് മണിവരെയും, വെള്ളിയാഴ്ച രാവിലെ ആറു മണിമുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group