വടകര-പ്ലസ് ടു പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വില്യാപ്പള്ളി മൊടോം കണ്ടി അനന്യ (17) യാണ് മരിച്ചത്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. തിങ്കൾ വൈകിട്ട് 6.30 ഓടെയാണ് സംഭവം. വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അച്ഛൻ: രവീന്ദ്രൻ. അമ്മ: രേഷ്മ. സഹോദരി: അയന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group