Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    തരൂരിനെ പുകഴ്ത്തി, കേന്ദ്രത്തെ വിമർശിച്ച് പിണറായി; ഇടത് വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്ന് മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌15/02/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ഇടതുപക്ഷത്തോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുക്കത്തിനടുത്ത കൂടരഞ്ഞിൽ മലയോര ഹൈവയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

    കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ എഴുതിയ ലേഖനത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിനെ മുൻനിർത്തിയായിരുന്നു തരൂരിന്റെ പറയാതെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന, തരൂരിന്റെ ഇംഗ്ലീഷ് മാധ്യമത്തിലെ വാദത്തെ പുകഴ്ത്തിയ മുഖ്യമന്ത്രി, കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് ലേഖനത്തിൽ അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്നും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേന്ദ്ര നയത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്രത്തിൽനിന്ന് അർഹതപ്പെട്ടത് കിട്ടിയോ? എന്താണ് നമുക്കുള്ള വീഴ്ച. നമ്മൾ ഈ രാജ്യത്തിന് ചേരാത്തവരാണോ? വിവിധ മേഖലകളിൽ ഒന്നാം സ്ഥാനം നേടി. അങ്ങനെയുള്ള സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോൾ കേന്ദ്രം തിരിഞ്ഞു നിന്നു. സഹായമല്ലേ നൽകേണ്ടത്, വായ്പ അല്ലല്ലോ?. കേന്ദ്ര വായ്പ എങ്ങനെ ഉപയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ ആലോചിക്കും. വായ്പ വേറെ ഭാഗം തന്നെയാണ്. സഹായം ലഭിക്കുന്നതിനുള്ള സമ്മർദം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    സംസ്ഥാനത്ത് ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന്, വസ്തുതകൾ ഉദ്ധരിച്ച് സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ.ടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ ലോകത്തുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

    കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പറയുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അർഹതയില്ലെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. നിരവധി പരിശോധനകൾക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

    നിക്ഷേപ സൗഹൃദ സംസ്ഥാനത്തിൽ കേരളം ഒന്നാമതെത്തി. ശിപാർശകൾ കൊണ്ട് കിട്ടിയതല്ല അത്. പത്തു നിയമങ്ങളും നിരവധി ചട്ടങ്ങളും ഭേദഗതി ചെയ്ത് കൃത്യമായ നടപടി സ്വീകരിച്ചതിനാലാണ്.

    മലയോര പാത, ദേശീയ പാത, തീരദേശ പാത എന്നിവയോടൊപ്പം തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ജലപാതയും നിർമാണം നടക്കുന്നുണ്ട്. പഴയകാലത്ത് ചരക്ക് ഗതാഗതം വൻതോതിൽ ജലപാതയിലൂടെ നടന്നിരുന്നു. അതിനാൽ യാത്ര മാത്രമല്ല, ചരക്ക് ഗതാഗതവും ജലപാതയിലൂടെ നടക്കും.

    വടകര മുതൽ പുതിയ കനാലുകൾ വരേണ്ടതുണ്ട്. അതിന് അൽപ്പം സമയം പിടിക്കും. ദേശീയ പാത, തീരദേശ പാത, മലയോര പാത എന്നിവയുടെ ഇടയിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാതയും വരുന്നു. എത്ര സുന്ദരമായ കാഴ്ചയായിരിക്കും അത്. വലിയ തോതിലുള്ള മാറ്റമാണ് റോഡുകൾക്കുണ്ടായത്. ഒരു കാലത്ത് ശാപമായി കണക്കാക്കിയിരുന്ന യാത്രാ ദുരിതം പരിഹാരിക്കാനാകുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

    ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan Sashi Tharoor
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version