കണ്ണൂര്‍ – രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബി ജെ പിയുടെ ആര്‍ എസ് എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. രാഹുലിന് പക്വതയില്ല അതുകൊണ്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ഉപദേശിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കിയ പാല്‍പ്പൊടി കുടിച്ച് വളര്‍ന്ന നേതാവല്ല പിണറായി. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവരാണ് ആര്‍ എസ് എസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബി ജെ പിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇന്ത്യ സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം അത് ബി ജെ പിക്ക് വേണ്ടിയാണെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോഡി കരുവന്നൂരിലെയോ തൃശൂരിലെയോ പ്രധാനമന്ത്രിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. കല്യാശേരിയിലെ വോട്ട് വിവാദത്തെക്കുറിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നറിയില്ല. നീതിപൂര്‍വ്വകമായി തെരഞ്ഞെടുപ്പ് നടക്കണം. വോട്ടറായ ആയ ദേവകിക്ക് കണ്ണു കാണില്ല അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറി സഹായിച്ചത്. ഞങ്ങള്‍ക്ക് ഒരു ഭയപ്പാടുമില്ല. ഭയമുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ ചെറിയ സംഭവത്തെ ചൂണ്ടിക്കാട്ടി കേരളം മുഴുവന്‍ ഇങ്ങനെയാണെന്ന് പറയുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.