Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    • കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മുനമ്പത്ത് നോട്ടീസ് അയച്ചത് ടി.കെ ഹംസ ചെയർമാനായപ്പോൾ; മറുപടിയുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌14/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുനമ്പത്ത് മാനുഷിക പരിഗണന വച്ച് ഒരാളെയും ഇറക്കിവിടരുതെന്നും റഷീദലി ശിഹാബ് തങ്ങൾ

    കൊച്ചി: മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാനായിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. സിപിഎം നേതാവ് ടി.കെ ഹംസ ചെയർമാനായിരുന്നപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചതെന്നും അതല്ലാതെ താനല്ലെന്നും റഷീദലി തങ്ങൾ പറഞ്ഞു. മുനമ്പം വിഷയത്തിൽ മന്ത്രി വി അബ്ദുറഹ്മാന്റെ ആരോപണത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    വി.എസ് സർക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിനും. 2008 കാലത്ത് വി.എസ് സർക്കാർ നിയമിച്ച നിസാർ കമ്മിഷൻ റിപോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി തിരിച്ചുപിടിക്കാൻ 2016-ൽ ഹൈക്കോടതി ഉത്തരവുണ്ടായത്. എന്നാൽ, വഖഫ് ബോർഡ് നോട്ടീസ് അയച്ചില്ല. ഒടുവിൽ കോടതി അലക്ഷ്യ നോട്ടീസ് വന്നു. പിന്നീട് ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് എനിക്കുശേഷം വന്ന വഖഫ് ബോർഡ് കമ്മിറ്റിയാണ്. ടി.കെ ഹംസയായിരുന്നു അന്ന് ചെയർമാൻ, അല്ലാതെ താനല്ല. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാനായിരുന്നപ്പോൾ ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്നും മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും റഷീദലി തങ്ങൾ പറഞ്ഞു.

    സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുക. 2014 മുതൽ 2019 വരെയാണ് താൻ വഖഫ് ബോർഡ് ചെയർമാൻ ആയത്. മറിച്ചുള്ള കുറ്റപ്പെടുത്തലൊന്നും വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Munambam issue panakkad rasheed ali shihab thangal TK Hamsa Waqaf Board
    Latest News
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025
    ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
    18/05/2025
    കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അല്‍ ഹസയില്‍ നിര്യാതനായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version