പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ പാലക്കാട്ടെ കോൺഗ്രസിൽ അതൃപ്തി പുകച്ചിൽ തീരുന്നില്ല. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ മുൻ കൺവീനർ ഡോ. സരിൻ കോൺഗ്രസുമായി വഴിപിരിഞ്ഞതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന നേതാവും സി.പി.എമ്മിലെത്തുമെന്നാണ് വിവരം.
യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയും കെ.എസ്.യുവിന്റെ പാലക്കാട് ജില്ലാ മുൻ പ്രസിഡന്റുമായ എ.കെ ഷാനിബ് ആണ് സി.പി.എമ്മുമായി അടുക്കുന്നത്. നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റിക്കൊടുക്കാൻ കൂട്ടുനിൽക്കാനാവില്ലെന്നും ഇത് സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നുമാണ് ഷാനിബ് അറിയിച്ചത്.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോൾ ഷാനിബ് സെക്രട്ടറിയായിരുന്നു. അന്ന് ഡോ. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്.