പാലക്കാട്- എലിവിഷം ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എടുത്ത് പല്ലുതേച്ച മൂന്നുവയസ്സുകാരിക്ക് ചികിത്സയിലിരിക്കെ ദാരുണാന്ത്യം.
പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശി ലിതിൻ, ജോമറിയ ദമ്ബതികളുടെ മകള്‍ നേഹ റോസാണ് മരിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഫെബ്രുവരി 21 നായിരുന്നു കുട്ടി എലിവിഷം കൊണ്ട് പല്ലുതേച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി പല്ല് തേച്ചതോടെ വിഷം ഉള്ളില്‍ ചെന്നു.
ആദ്യം കോട്ടത്തറ ആശുപത്രിയിലേക്കും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വിഷം ആന്തരികാവയവങ്ങളെ ബാധിച്ചതിനാല്‍ നില വഷളാവുകയായിരുന്നു. തുടർന്നാണ് എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group