അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസിന് തെക്ക് ഓസ്‌രീൻ, അഖ്‌റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
തസ്‌രീഹ് ഇല്ലാതെ നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ അനധികൃതമായി തങ്ങിയ 14 വിദേശികൾക്ക് അഭയം നൽകിയ ഇന്തോനേഷ്യക്കാരായ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു