നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്‌തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Read More

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാന്‍ ഇടപെട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രതീക്ഷയുടെ പൊന്‍കിരണമെന്ന് വിശേഷിപ്പിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

Read More